ചാലക്കുടി അടിപ്പാത നിർമ്മാണ സ്ഥലത്തെ ടവർ ലൈൻ പൊട്ടിവീണു
ചാലക്കുടി: ചാലക്കുടി അടിപ്പാത നിർമ്മാണ സ്ഥലത്തെ ടവർ ലൈൻ പൊട്ടിവീണ് അപകടം ഒഴിവായി. അടിപ്പാത നിർമ്മാണത്തിന്റെ സാമഗ്രികളുമായി എത്തിയ ടോറസ് ലോറിയുടെ ഉയർത്തിവെച്ച ടിപ്പ് തട്ടിയാണ് ടവർ ലൈൻ ഒരു കമ്പി പൊട്ടിവീണത്.
വൻ ശബ്ദത്തോടെയായിരുന്നു കമ്പി പൊട്ടിവീണത്.എന്നാൽ ടോറസ് ലോറി പെട്ടെന്ന് മുന്നോട്ടുപോയതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല.ചാലക്കുടി സബ്സ്റ്റേഷനിൽ നിന്നും കല്ലേറ്റുംകരയിലേക്ക് പോകുന്ന 33 കെ വി ടവർ ലൈൻറെ കമ്പികളിൽ ഒന്നാണ് പൊട്ടിവീണത്.അടിപ്പാത നിർമ്മാണത്തിന് പ്രസ്തുത ടവർ ലൈൻ അണ്ടർ കേബിൾ വഴി കടത്തിവിടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
Leave A Comment