പ്രാദേശികം

കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കി

പൂപ്പത്തി:സര്‍ക്കാര്‍ നടപ്പിലാക്കുന്ന  കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി  പൊയ്യ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കി. പൂപ്പത്തി വടക്കേ വീട്ടില്‍ ജയന്‍റെ മകള്‍  വി.ജെ നന്ദനക്കാണ്   സൗജന്യ പദ്ധതി വഴി കണക്ഷന്‍ നല്‍കിയത്.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്‌ സെറ്റ്  ഓഫ് ബോക്സ് നന്ദനയ്ക്ക് കൈമാറി.  കേരള വിഷന്‍ ഓപ്പറേറ്റര്‍ സി.പി.പ്രദീപ് സംബന്ധിച്ചു.

Leave A Comment