ഇ എസ് സാബു കൊടുങ്ങല്ലൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു
കൊടുങ്ങല്ലൂർ: ആഘോഷപൂർവം നടത്തിയ കൊടുങ്ങല്ലൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനരോഹണ ചടങ്ങിൽ നിന്നും എ ഗ്രൂപ്പ് നേതാക്കൾ ഒന്നാകെ വിട്ടുനിന്നു. ശൃംഗപുരം റോട്ടറി ക്ലബ്ബ് ഹാളിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു പുതിയ പ്രസിഡന്റ് ഇ.എസ്. സാബു ചുമതലയേറ്റത്.
നാലുമാസം മുന്പ് ബ്ലോക്ക് പ്രസിഡന്റായി നിയമിച്ച പി.യു. സുരേഷ്കുമാറിനെ വെട്ടിമാറ്റുകയും പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് നൽകിയെന്നുമാണ് എ ഗ്രൂപ്പിന്റെ പ്രധാന ആരോപണം. 1993 മുതൽ കൊടുങ്ങല്ലൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത് എ ഗ്രൂപ്പിൽ നിന്നുള്ളവരായിരുന്നു. ബെന്നി ബെഹനാൻ എംപി, സിസിസി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉൾപ്പെടെയുള്ളവരാണ് ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത്. സ്ഥാനാരോഹണത്തിന് പങ്കെടുത്ത മുഴുവൻ പേരും ഐ ഗ്രൂപ്പിൽപ്പെട്ട നേതാക്കളായിരുന്നു.
സമ്മേളനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കമാൽ കാട്ടകത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ എം.പി. വിൻസന്റ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ.വി.എം. മൊഹിയുദ്ദീൻ, സി.എസ്. രവീന്ദ്രൻ, ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്ക്, പി.എച്ച്. മഹേഷ്, സുനിൽ പി.മേനോൻ, ശോഭ സുബിൻ, എൻ.എസ്. ഷൗക്കത്തലി, എം.പി. ജോബി, ജിബി പീലിക്കാടൻ, റസിയ അബു, വി.എം. ജോണി, ഇ.വി. സജീവൻ, എം.പി. സോണി എന്നിവർ പ്രസംഗിച്ചു.
Leave A Comment