വാഹനങ്ങളുടെ ഫിറ്റ്നസ്, ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി പുത്തൻവേലിക്കരയിൽ
പറവൂർ: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റുകൾക്കും സബ് ആർടി ഓഫീസ് പരിധിയിലുള്ളവർ ഇനി ജില്ലയുടെ വടക്കേ അറ്റത്തേക്ക് വരണം.
19 മുതൽ പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്നിലെ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് ഇവ മാറ്റിയതായി എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉത്തരവിറക്കി. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റീ ടെസ്റ്റ് പെരുമ്പടന്ന സബ് ആർടി ഓഫീസിന് മുന്നിൽ തന്നെ നടക്കും.
ആധുനിക ടെസ്റ്റിംഗ് സെന്റർ ഒരുക്കാൻ കണ്ടെത്തിയ പുത്തൻവേലിക്കര ചൗക്കക്കടവിലെ ഭൂമിയിൽ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ താൽക്കാലികമായാണു മാനാഞ്ചേരിക്കുന്നിലേക്കു മാറ്റുന്നത്.
Leave A Comment