ഒരാഴ്ചയ്ക്കുള്ളിൽ ആറ് ആടുകളെ കടിച്ചുകൊന്ന് തെരുവുനായ്ക്കൾ
ആലുവ: ഒരാഴ്ചയ്ക്കുള്ളിൽ ആറ് ആടുകളെ കടിച്ചുകൊന്ന് തെരുവുനായ്ക്കൾ. പടിഞ്ഞാറെ കടുങ്ങല്ലൂരിൽ കുന്നിൽ റോഡ് ചൈതന്യ നഗർ കാട്ടിപ്പറമ്പിൽ ഉഷയുടെ വളർത്തുമൃഗങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇല്ലാതായത്.
ഇന്നലെ വൈകിട്ട് നാലോടെ തെരുവുനായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ഇവരുടെ നേരെയും നായ്ക്കൾ ആക്രമണ സ്വഭാവത്തോടെ കുരച്ചതിനാൽ നിസഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
കഴിഞ്ഞ ആഴ്ചയും ഇവരുടെ വീട്ടിലെ രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജി വർഗീസ് ആവശ്യപ്പെട്ടു.
Leave A Comment