പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം തുടങ്ങി
പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി നാൾ വരെ നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.
ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രനടയിലെ നവരാത്രി മണ്ഡപത്തിൽ സംഗീത-നൃത്ത കലാരൂപങ്ങൾ അരങ്ങേറും.
സംഗീതോത്സവത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞ പ്രിയ ആർ. പൈ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.കെ. അറുമുഖൻ അധ്യക്ഷനായി. പറവൂർ തമ്പുരാൻ പൃഥ്വിരാജ് രാജ, നഗരസഭാ കൗൺസിലർ ഇ.ജി. ശശി, ഡോ. സി.എം. രാധാകൃഷ്ണൻ, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
30 വരെ തീയതികളിൽ ദിവസവും വൈകീട്ട് അഞ്ചിന് സംഗീതോത്സവം തുടങ്ങും. 30-ന് വൈകീട്ട് സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകും. ഒക്ടോബർ ഒന്നുമുതൽ രാവിലെയും വൈകീട്ടും സംഗീതോത്സവമുണ്ട്. രണ്ടിന് വൈകീട്ട് ഏഴിന് പൂജവെപ്പ്. അഞ്ചിന് വിജയദശമി ദിനത്തിൽ പുലർച്ചെ നാലിന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. 11-ന് പഞ്ചരത്ന കീർത്തനാലാപനം. വൈകീട്ട് ഏഴിന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോ.
Leave A Comment