പ്രിന്റേഴ്സ് അസോസിയേഷൻ കുടുംബസംഗമം
നെടുമ്പാശ്ശേരി : കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന സംഗമം ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു പോൾ അധ്യക്ഷനായി. സിനിമ-സീരിയൽ താരം സലിം ഹസൻ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ, ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ, ഖജാൻജി അശോക് കുമാർ, വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത്, ജില്ലാ സെക്രട്ടറി അനിൽ ഞാളുമഠം, ഖജാൻജി എ.ആർ. മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Leave A Comment