മഴക്കെടുതിയിൽ വെള്ളാങ്ങല്ലൂരിൽ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വെള്ളാങ്ങല്ലൂർ :റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മേലധികാരി കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലുണ്ടായ തീരുമാനത്തെതുടർന്ന് വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 12,13 വാർഡുകളിലെ മുസാഫരിക്കു ന്നിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും 6 കുടുംബങ്ങളെ മുസാ ഫരിക്കുന്ന് മദ്രസ്സ ഹാളിലാരംഭിച്ച ദുരിതാ ശ്വാസ ക്യാമ്പിലേക്കുമാ ണ് മാറ്റിയത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസി ഡന്റിന്റെ നേതൃത്വത്തി ൽ വെള്ളക്കെട്ട് നേരി ടുന്ന പ്രദേശങ്ങൾ സന്ദ ർശിച്ചു. അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെ ടുന്നതിനായി ഗ്രാമപ ഞ്ചായത്തിൽ 24 മണി ക്കൂറും പ്രവർത്തിക്കു ന്ന കൺട്രോൾ റൂം കരുതൽ -2022 ആരംഭി ച്ചു.
ഓഡിയോ വീഡിയോ സന്ദേശങ്ങളും മൾട്ടി കളർ ബ്രോഷറുമുപയോഗിച്ച് സോഷ്യൽ മീഡിയവഴി ബോധവൽ ക്കരണ മുൻതരുകൾ സന്ദേശങ്ങൾ നൽകുന്നുണ്ട്.
ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യ ക്ഷൻ ഷറഫുദ്ദീൻ, സെക്രട്ടറി റിഷി.കെ, ജൂനിയർ സൂപ്രണ്ട് സാബുരാജ് ,വാർഡ് മെമ്പർമാരായ എം. എച്ച് ബഷീർ, സദക്കത്തുള്ള ,വില്ലേജ് ഓഫീസർ ജോയ്സൺ, സ്പെഷ്യൽ വില്ലേജ് ഓഫീസർ താരിഖ്ബാബു .എ എന്നിവരും പങ്കെടുത്തു.കൺട്രോൾ റൂം നമ്പറുകൾ 9496 04 6149,9747 55 8154
9745 90 4485,9947 92 5585
Leave A Comment