പ്രാദേശികം

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ്

കൊറ്റനെല്ലൂർ : വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷിനെതിരെ കോൺഗ്രസംഗങ്ങൾ അവിശ്വാസത്തിനു നോട്ടീസ് നൽകി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാൽ പഞ്ചായത്തിൽ ഭരണസ്തംഭനം ഉണ്ടായതായെന്നാരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ആകെയുള്ള 18 അംഗങ്ങളിൽ എൽ.ഡി.എഫിനും കോൺഗ്രസിനും എട്ടുവീതവും എൻ.ഡി.എ.യ്ക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ മുമ്പാകെ പഞ്ചായത്തിലെ മുൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബിബിൻ തുടിയത്തിന്റെ നേതൃത്വത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

Leave A Comment