കൊച്ചിൻ കലാഭവൻ അങ്കമാലി ശാഖ പ്രവർത്തനമാരംഭിച്ചു
അങ്കമാലി : കൊച്ചിൻ കലാഭവന്റെ അങ്കമാലി ശാഖ എളവൂർ കവലയ്ക്ക് സമീപമുള്ള സ്പ്രിങ് ഫീൽഡ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻസ് ഡയറക്ടർ പി.വി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. കൊച്ചിൻ കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയൻതോടത്ത് മുഖ്യാതിഥിയായിരുന്നു. കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, ഖജാൻജി അലി അക്ബർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വാർഡംഗം റോയി ഗോപുരത്തിങ്കൽ, മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസ്, പഞ്ചായത്തംഗം കെ.വി. ബിബിഷ്, പൗലോസ് പള്ളിപ്പാടൻ, വർഗീസ് തരിയൻ, കെ.ടി. വർഗീസ്, ജേക്കബ് തേലപ്പിള്ളി, മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കർണാട്ടിക് മ്യൂസിക്, സുംബാ ഡാൻസ് എന്നിവയിലാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. അഞ്ച് വയസ്സ് മുതലുള്ളവർക്കാണ് പ്രവേശനം. കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
Leave A Comment