മാളയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മാള കിഴക്കേ അങ്ങാടിയില്‍ ബാറിന് സമീപം റോഡാഡരികില്‍ നിന്നുമാണ് 15 സെന്റീ മീറ്റര്‍ ഉള്ള കഞ്ചാവ് ചെടി മാള എക്സൈസ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഉപയോഗിച്ചവര്‍ കഞ്ചാവ് വലിച്ചതിന് ശേഷം കളഞ്ഞ കുരുവില്‍ നിന്നും കിളിര്‍ത്തതാകമെന്നാണ് കരുതുന്നത്. മാള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മണികണ്ഠനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.എക്സൈസ് തുടര്‍ അന്വേഷണങ്ങള്‍ ആരംഭിച്ചു.
Leave A Comment