പ്രാദേശികം

പട്ടാപ്പകല്‍ ഇന്‍വര്‍ട്ടറിന്റെ ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികൾ അറസ്റ്റില്‍

ചാലക്കുടി ∙ ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ നിന്ന് പട്ടാപ്പകല്‍ ഇന്‍വര്‍ട്ടറിന്റെ ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്നാട് കടലൂര്‍ ഗുരുതാചലം കപ്പക്കുളം കണ്ണന്‍ (44), ട്രിച്ചി പുതുക്കോട്ട മച്ചുവാടി പള്ളിവാസല്‍ തെരുവ് ഡ്രൈവര്‍ കോളനിയില്‍ അബ്ദുല്‍ ഖാദര്‍ (55) എന്നിവരെയാണ് എസ്ഐ സിദ്ദിഖ് അബ്ദുല്‍ ഖാദര്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പകല്‍ 10നാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു സമ്മതിച്ചു. ഇന്നലെ ഉന്തുവണ്ടിയുമായി സംശയകരമായി നീങ്ങിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയത് ഇവരാണെന്നു തിരിച്ചറിഞ്ഞത്. ഉന്തുവണ്ടിയില്‍ നിന്നു ബാറ്ററികള്‍ കണ്ടെടുത്തു. ഉന്തുവണ്ടിയും പിടിച്ചെടുത്തു. എസ്ഐ സി.വി. ഡേവിസ്, എഎസ്ഐമാരായ സി.പി. ഷിബു, പി.ആര്‍. സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment