പ്രാദേശികം

പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു

പുതുക്കാട്:പിതാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു.പുതുക്കാട് ദേശീയ പാതയിൽ സ്‌കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത് .ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിൽ മകൾ ശിവാനി (14 )യാണ് മരിച്ചത്.റോഡിൽ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ സുനിൽ ചികിത്സയിലാണ്.  

വെള്ളിയാഴ്ച രാവിലെ പത്തരയോടെ പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവാനി. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി അങ്കമാലിയിൽ നിന്ന് പോലീസ് പിടികൂടി.ലോറി സ്കൂട്ടറിൽ ഇടിച്ചിട്ടില്ലെന്നും നിയന്ത്രണം വിട്ടാണ് സ്കൂട്ടർ മറിഞ്ഞതെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment