പ്രാദേശികം

കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു

ശ്രീമൂലനഗരം:അഗതികളുടെ ആശ്രയകേന്ദ്രമായ   കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ     കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം  ആചരിച്ചു.     കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ.എം. അമീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ചരമവാർഷിക ദിനത്തിന്റെ ഭാഗമായി  സെന്റ് ജോർജ്ജ് ബാലഭവനിലെ കുട്ടികൾക്കും  അന്തേവാസികൾക്കും സ്നേഹവിരുന്ന്  നൽകി .

സംസ്ഥാന കോ-ഓഡിനേറ്റർ മജീദ് എളമന  അദ്ധ്യക്ഷത വഹിച്ചു.  ഡിസിസി മെമ്പർ വി.പി.സുകുമാരൻ .  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു ,   ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഇവി വിജയകുമാർ , പി.കെ.സിറാജ് .  വിനോദ് പുറവരിയ്ക്കൽ.  മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സാബു പരിയാരം, മണ്ഡലം പ്രസിഡന്റ് നൗഷാദ് ബാബ ജോൺസൻ ,   സെന്റ് ജോർജ്ജ് ബാലഭവൻ മദർ സി.അനില, സി.റോസ് കരോളിൻ എന്നിവർ സംസാരിച്ചു

Leave A Comment