ദേശീയം

ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക് സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ മാ​സ​ശ​മ്പ​ളം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള മാ​സ​ശ​മ്പ​ളം സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​റ്റ് വ​രു​മാ​ന​മി​ല്ലാ​ത്ത, റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ള്ള സ്ത്രീ​ക​ള്‍​ക്കാ​ണ് പ്ര​തി​മാ​സം 1000 രൂ​പ വീ​തം ന​ല്‍​കു​ക. ഇ​തി​നാ​യി അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്ക് വേ​ണ്ട തു​ക സ​ര്‍​ക്കാ​ര്‍ വ​ക​യി​രു​ത്തി.

ത​മി​ഴ്‌​നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ സ്ഥാ​പ​ക​നു​മാ​യി​രു​ന്ന അ​ണ്ണാ ദു​രൈ​യു​ടെ ജ​ന്മ​വാ​ര്‍​ഷി​ക​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 15ന് ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡി​എം​കെ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള മാ​സ​ശ​മ്പ​ളം. ഇ​ത് ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വൈ​കു​ന്ന​തി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

Leave A Comment