ദേശീയം

ജനങ്ങളെ ഭിന്നിപ്പിക്കും; ഏക സിവിൽ കോഡിനെ തള്ളി സിപിഎം

ന്യൂഡൽഹി: ഏക സിവിൽ കോഡിനെ തള്ളി സിപിഎം. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധിക്കും. മണിപ്പുർ സംഘർഷത്തിൽ സിപിഎം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. അമിത്ഷാ ഉൾപ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. പാറ്റ്നയിലെ യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കി.

Leave A Comment