'മോദി മിണ്ടണം': അതിര് കവര്‍ച്ചയില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: അരുണാചല്‍ പ്രദേശ്, അക്സായി ചിന് മേഖല, തായ്വാന്, തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടല്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ "സ്റ്റാന്‍ഡേര്‍ഡ് മാപ്പ്' ചൈന പുറത്തിറക്കിയ സംഭവത്തില്‍ നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.ഒരിഞ്ച് ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം. ചൈന കടന്നുകയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്. പ്രധാന മന്ത്രി മിണ്ടണം എന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇന്ത്യ കര്‍ശന നിലപാട് എടുക്കണം എന്ന് ശശി തരൂരും ആവശ്യപ്പെട്ടു. ടിബറ്റിലുള്ളവര്‍ക്ക് "സ്റ്റേപിള്‍ഡ് വിസ' നല്‍കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്. ഒരു ചൈന നയത്തിനും പിന്തുണ നല്‍കരുതെന്നും അദ്ദേഹം പ്രതികരിച്ചു.
ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ തിങ്കളാഴ്ചയാണ് സ്റ്റാന്‍ഡേര്‍ഡ് മാപ്പിന്റെ 2023 പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ചൈനീസ് സര്‍ക്കാരിന്റെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്.
പുതിയ ഭൂപടത്തില്‍ ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശും 1962 ലെ യുദ്ധത്തില്‍ അക്സായ് ചിന് തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കൈവശപ്പെടുത്തിയതും അവര്‍ ഭൂപടത്തില്‍ കാണിക്കുന്നു. തായ്വാനുമായി തര്‍ക്കമുള്ള ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാഷണല്‍ മാപ്പിംഗ് അവയര്‍നസ് പബ്ലിസിറ്റി വീക്കിന്റെ ഭാഗമായാണ് 2023 ലെ മാപ്പ് പുറത്തിറക്കിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
Leave A Comment