ദളിതനാണെന്നതിന്റെ പേരിൽ ഉപദ്രവം, ഭീഷണി; പരാതിയുമായി ഐഎഎസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ: ദളിതനാണെന്നതിന്റെ പേരിൽ ജമ്മുകാഷ്മീർ ഭരണകൂടം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ രംഗത്ത്.
ഗുജറാത്തിൽ നിന്നുള്ള 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് പർമർ ആണ് പരാതിയുമായി ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചത്.
ജൽ ശക്തി വകുപ്പിൽ നടന്നുകൊണ്ടിരിക്കുന്ന വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിനാണ് തന്നെ ആക്ഷേപിക്കുന്നതെന്നാണ് അശോക് പർമറിന്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഇദ്ദേഹം കത്തയച്ചിട്ടുണ്ട്. ഭരണകൂടം തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. രണ്ട് ഉന്നതതല യോഗങ്ങളിൽ നിന്ന് തന്നെ പുറത്താക്കിയെന്നും മറ്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ അപമാനിച്ചെന്നും കത്തിൽ പാർമർ ആരോപിക്കുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ജോലി ചെയ്യുന്ന, അശോകിനെ കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് പ്രാവശ്യമാണ് സ്ഥലംമാറ്റിയത്.
Leave A Comment