ദേശീയം

'എങ്ങുമെത്താതെ' ബിഹാർ; സീറ്റ് വിഭജന ചർച്ചയിൽ ധാരണയായില്ല

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിഹാർ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനും ആർജെഡിക്കും സമവായമെത്താനായില്ല. 16 സീറ്റുകളിൽ ആർ ജെഡി മത്സരിക്കുമെന്നറിയിച്ചു. അഞ്ച് സീറ്റ് നൽകാമെന്ന ആർജെഡിയുടെ നിലപാട് തള്ളി കോൺഗ്രസ് സംസ്ഥാനം നേതൃത്വം.

ദേശീയ സഖ്യസമിതി അധ്യക്ഷൻ മുകുൾ വാസ്‌നിക്കിൻ്റെ നേത്യത്വത്തിലാണ് ആദ്യ ചർച്ച നടത്തിയത്. കോൺഗ്രസ് മുന്നോട്ട് വച്ച ആവശ്യങ്ങളെയൊക്കെ ആർജെഡി തള്ളികളയുകയായിരുന്നു. കനയ്യ കുമാറിനെ ബെഗുസരായ് മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മണ്ഡലം വിട്ടു നൽകാൻ ആർജെഡി തയാറായില്ല.

തുടക്കത്തിൽ കോൺഗ്രസിന് നാല് സീറ്റ് വാഗ്‌ദാനം ചെയ്ത ആർജെഡി പിന്നീട് അത് അഞ്ച് ആക്കിയിരുന്നു. എന്നാൽ എട്ട് സീറ്റെങ്കിലും ലഭിക്കണമെന്ന നിലപാടിൽ പി സിസി ഉറച്ചു നിന്നതോടെ ധാരണയിലെത്താതെ ചർച്ച അവസാനിപ്പിക്കുക യായിരുന്നു.

നേരത്തെ, കോൺഗ്രസുമായി സീറ്റ് ചർച്ചയ്ക്കിലെന്ന് ജെഡിയു നിലപാട് വ്യക്തമാക്കിയിരുന്നു. 17 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു നേതാവ് നിതിഷ് കുമാർ വ്യക്തമാക്കി.

Leave A Comment