ദേശീയം

അപ്രതീക്ഷിതം! ഭോപ്പാലിൽ ഇക്കുറി പ്ര​ഗ്യയുടെ പേര് വെട്ടി ബിജെപി

ഭോപ്പാൽ: മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിനായി ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ വിവാദ നേതാവ് പ്ര​ഗ്യ സിങ് ഠാക്കൂറിനെ ഒഴിവാക്കി. ഭോപ്പാൽ സിറ്റിങ് എംപിയായിരുന്നു പ്ര​ഗ്യാ സിങ്. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 2019-ൽ 28 സീറ്റുകളും ബിജെപി നേടിയിരുന്നു. അതേസമയം, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ടിക്കറ്റ് നൽകി.

സിറ്റിങ് എംപിമാരിൽ ആറ് പേർക്കാണ് സീറ്റ് നിഷേധിച്ചത്. വിദിഷയിൽ നിന്നാണ് ശിവരാജ് സിങ് ചൗഹാൻ ജനവിധി തേടുന്നത്. കേന്ദ്ര നേതൃത്വത്തിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരോട് നന്ദിയുള്ളവനാണെന്ന് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment