സുഖ്വിന്ദർ സുഖു ഹിമാചൽ മുഖ്യമന്ത്രിയായി ചുമതലയേറ്റു
ഷിംല: മുതിർന്ന കോൺഗ്രസ് നേതാവ് സുഖ്വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സുഖുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹിമാചൽ പ്രദേശിലെ തുറന്ന വേദിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ ഏഴാമത് മുഖ്യമന്ത്രിയായി സുഖു ചുമതലയേറ്റതിന് പിന്നാലെ, മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗൽ, പ്രതിഭാ സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വേദിയിൽ സ്ഥാപിച്ചിരുന്ന മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ചിത്രത്തിന് മുമ്പിൽ ആദരമർപ്പിച്ച ശേഷമാണ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത്.
Leave A Comment