ദേശീയം

യു​ജി​സി നെ​റ്റ് പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: 2023ലെ ​യു​ജി​സി നെ​റ്റ് പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 13 മു​ത​ല്‍ 22 വ​രെ ന​ട​ക്കും. എ​ല്ലാ വ​ര്‍​ഷ​വും ജൂ​ണ്‍ ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കാ​റു​ള്ള​ത്. ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ ഡി​സം​ബ​റി​ല്‍ ന​ട​ക്കും. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ ജൂ​ണ്‍ 13 മു​ത​ല്‍ 22വ​രെ​യാ​യി​രി​ക്കു​മെ​ന്ന് യു​ജി​സി ചെ​യ​ര്‍​മാ​ന്‍ എം.​ജ​ഗ​ദേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ nta.ac.in ല​ഭ്യ​മാ​ണ്.

Leave A Comment