ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധർ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞ് വീണ് മരിച്ചു. 75 വയസായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സന്തോഖ് സിംഗ് ചൗധരി പഞ്ചാബ് മുൻ മന്ത്രിയാണ്. പഞ്ചാബിൽ ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
Leave A Comment