ജോഷിമഠ് 12 ദിവസത്തിനിടെ 5.4 സെന്‍റിമീറ്റർ ഇടിഞ്ഞു; റിപ്പോർട്ട് തിരുത്തി ഐഎസ്ആർഒ
ഡെറാഡൂൺ: ജോഷിമഠിനെ പറ്റിയുള്ള റിപ്പോർട്ട് നീക്കം ചെയ്ത് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ). എൻആർഎസ്സി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഭൂമി താഴ്ന്നതിന്‍റെ തോത് വ്യക്തമാക്കുന്ന ഉപഗ്രഹ പഠന റിപ്പോർട്ടാണ് നീക്കിയത്.
മണ്ണൊലിപ്പ് മൂലം ഉത്തരാഖണ്ഡിലെ ജോഷിമഠ് മേഖല 12 ദിവസം കൊണ്ട് 5.4 സെന്‍റിമീറ്റർ ഇടിഞ്ഞ് താഴ്ന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 2022 ഡിസംബർ 27 മുതൽ 2023 ജനുവരി എട്ട് വരെയുള്ള കാഘഘട്ടത്തിൽ ഭൂമി താഴുന്ന തോത് കൂടിയത്.
2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്ത് ജോഷിമഠിൽ ഒന്പത് സെന്‍റിമീറ്റർ ആഴത്തിലാണ് മണ്ണിടിഞ്ഞതെന്നും ഡിസംബറോടെ മണ്ണിടിച്ചിലിന്‍റെ തോത് ക്രമാതീതമായി ഉയർന്നെന്നും അധികൃതർ വ്യക്തമാക്കി. ജോഷിമഠ് നഗരത്തിന്‍റെ ഹൃദയഭാഗത്താണ് മണ്ണൊലിപ്പ് കൂടുതൽ ബാധിച്ചതെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
Leave A Comment