ദേശീയം

2024 ജൂൺ വരെ ബിജെപിയെ നഡ്ഡതന്നെ നയിക്കും; പ്രഖ്യാപനം നടത്തി അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷസ്ഥാനത്ത് ജെ.പി.നഡ്ഡ 2024 ജൂണ്‍ വരെ തുടരും. രാജ്യതലസ്ഥാനത്ത് തുടരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന നേതാവ് അമിത് ഷാ പറഞ്ഞു.

'രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഏറ്റവും ജനാധിപത്യപരമായി മുന്നോട്ടുപോകുന്നത് ബിജെപിയാണ്. ബൂത്ത് തലം മുതല്‍ പ്രസിഡന്റ് സ്ഥാനംവരെ പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്', അമിത് ഷാ പറഞ്ഞു.

2020-ല്‍ അമിത് ഷായില്‍ നിന്നാണ് നഡ്ഡ ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. ഈ വര്‍ഷം ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടതുള്ളതിനാല്‍ പാര്‍ട്ടി തലപ്പത്തുള്ള അഴിച്ചുപ്പണി തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് നഡ്ഡയെ നിലനിര്‍ത്താന്‍ എടുത്ത തീരുമാനത്തിന് പിന്നില്‍.

Leave A Comment