മമതയെ വിമർശിച്ചു; പശ്ചിമ ബംഗാൾ കോണ്ഗ്രസ് വക്താവ് അറസ്റ്റിൽ
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച പശ്ചിമ ബംഗാൾ കോണ്ഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചി അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ 3.30ന് ബാഗ്ചിയുടെ വസതിയിൽനിന്നും ബർട്ടോല്ല പോലീസാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയതിനു വെള്ളിയാഴ്ച ബാഗ്ചിക്കെതിരെ ബർട്ടോല്ല പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.
സാഗർദിഗി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനുശേഷം പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധിരിയെ മമതാ ബാനർജി വ്യക്തിപരമായി വിമർശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബാഗ്ചി രംഗത്തെത്തിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്.
Leave A Comment