ധാക്കയിൽ സ്ഫോടനം; എട്ട് പേർ മരിച്ചു
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഓൾഡ് സിറ്റിയിലെ കെട്ടിടത്തിൽ നടന്ന സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു.
സിദിഖ് ബസാറിലെ ഏഴ് നില കെട്ടിടത്തിൽ വൈകിട്ട് 4:50-നാണ് സ്ഫോടനം നടന്നത്. ശുചിമുറി ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. സമീപത്തുണ്ടായിരുന്ന ബാങ്ക് കെട്ടിടത്തിനും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചു.
പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രദേശം സുരക്ഷിതമാക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Leave A Comment