ദേശീയം

നടൻ അല്ലു രമേശ് അന്തരിച്ചു

വിശാഖപട്ടണം: ചലച്ചിത്രതാരം അല്ലു രമേശ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിശാഖ പട്ടണത്തെ വീട്ടില്‍വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുായായിരുന്നു.

 സംവിധായകന്‍ ആനന്ദ് രവിയാണ് മരണവാര്‍ത്ത പങ്കുവെച്ചത്. ഹാസ്യനടനായാണ് അല്ലു രമേശ് ശ്രദ്ധിക്കപ്പെട്ടത്. 2001 ല്‍ പുറത്തിറങ്ങിയ ചിരുജല്ലു ആണ് ആദ്യചിത്രം. നെപ്പോളിയന്‍, മധുര വൈന്‍സ്, തൊളു ബൊമ്മലാട്ട, വീഥി എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2022 ല്‍ പുറത്തിറങ്ങിയ അനുകോനി പ്രയാണമാണ് അവസാന ചിത്രം.

Leave A Comment