അരിക്കൊമ്പന്‍ കാടുകയറി; തത്ക്കാലം മയക്കുവെടി വയ്ക്കില്ല
കമ്പം: കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും. കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്.
ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും. മയക്കുവെടി വച്ച് പിടിച്ചാല്‍ മേഘമല ഭാഗത്തേക്കാകും ആനയെ തുറന്നുവിടുക. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റും. പൊള്ളാച്ചി ടോപ് സ്റ്റേഷനില്‍ നിന്നാണ് ഇതിനായി കുങ്കി ആനകളെ കമ്പത്ത് എത്തിച്ചിരിക്കുന്നത്.ഡോ കലൈവണന്‍, ഡോ പ്രകാശ് എന്നിവരാണ് അരിക്കൊമ്പന്‍ ദൗത്യ സംഘത്തിലുള്ളത്. കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെയും എത്തിച്ചു.
Leave A Comment