ബംഗാളില്‍ വോട്ടെണ്ണല്‍ തുടങ്ങി; തൃണമൂല്‍ ബഹുദൂരം മുന്നില്‍
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
ആകെയുള്ള 928 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 793 ഇടത്തും ലീഡ് ചെയ്യുന്നത് തൃണമൂലാണ്. ബിജെപി-22, കോണ്‍ഗ്രസ്-6, സിപിഎം-1 എന്നിങ്ങനെയാണ് ലീഡ് നില.
ആകെയുള്ള 63229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 38118 ഇടത്തും തൃണമൂലാണ് ലീഡ് ചെയ്യുന്നത്. ബിജെപി-5779, കോണ്‍ഗ്രസ്-1066, സിപിഎം-1713 സീറ്റുകളിലുമാണ് മുന്നില്‍.
പഞ്ചായത്ത് സമിതികളില്‍ ആകെയുള്ള 9730 സീറ്റുകളിൽ 8062 ഇടത്തും തൃണമൂലാണ് മുന്നില്‍. ബിജെപി-769, കോണ്‍ഗ്രസ്-133, സിപിഎം-129 എന്നിങ്ങനെയാണ് ലീഡ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ അധികം സീറ്റുകളും തൃണമൂല്‍ പിടിച്ചിരുന്നു. ഇത്തവണയും തൃണമൂല്‍ വലിയ വിജയം ആവര്‍ത്തിക്കുമെന്ന തരത്തിലുള്ള സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്.
കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ 42 പേരാണ് മരിച്ചത്. അക്രമികളെ ശക്തമായി നേരിടുമെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ് അറിയിച്ചു.
ബാലറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് ഫലം പുറത്തുവരാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
Leave A Comment