മോദി പരാമർശം: നീതി തേടി രാഹുൽ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: വിവാദ മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേ സിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ അപ്പീൽ നൽകി.സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നും രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീർത്തും നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാഹുൽ ഗാന്ധി സ്റ്റേ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം.
Leave A Comment