ദേശീയം

മ​ണി​പ്പു​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ബി​ഷ്ണു​പു​ർ-​ചു​രാ​ച​ന്ദ്പു​ർ അ​തി​ർ​ത്തി മേ​ഖ​ല​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. താ​ങ്ബു​വി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് തീ​വ​ച്ചു. ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ഇ​തി​നി​ടെ, ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്ത് യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.

മാ​റിം​ഗ് നാ​ഗ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​താ​ണ് മ​രി​ച്ച യു​വ​തി. ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം മ​ണി​പ്പു​ർ പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി.

Leave A Comment