തമിഴ്നാട്ടിൽ മന്ത്രി കെ. പൊന്മുടിയുടെ വീടുൾപ്പടെ ഒൻപത് ഇടങ്ങളിൽ ഇഡി റെയ്ഡ്
ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട് ഉള്‍പ്പടെ ഒന്‍പത് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.
ഇന്ന് രാവിലെ ഏഴ് മുതലാണ് പരിശോധന ആരംഭിച്ചത്. പൊന്മുടിയുടെ മകനും ലോക്സഭാ എംപിയുമായ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഗൗതമസിഗമണിയുടെ 8.6 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
Leave A Comment