എൻഡിഎ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ജെ.പി. നഡ്ഡ
ന്യൂഡൽഹി: ചൊവ്വാഴ്ചത്തെ എൻഡിഎ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നഡ്ഡ പറഞ്ഞു.നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമേ പുതിയ ഏതാനും കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നഡ്ഡയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അധ്യക്ഷതയിലാണ് എന്‍ഡിഎ യോഗം.
യോഗത്തിലേക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. യോഗത്തില്‍ 30 കക്ഷികള്‍ പങ്കെടുക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
അതേസമയം ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 26 പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്.
Leave A Comment