സെന്തില്‍ ബാലാജിയുടെ സഹോദരന് കൊച്ചിയില്‍ പിടിയില്‍
കൊച്ചി: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ ഇഡി കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ കൊച്ചിയില്‍നിന്നാണ് ഇഡി സംഘം പിടികൂടിയത്. ഇയാളെ ഇന്ന് വൈകിട്ട് ചെന്നൈയിലെത്തിക്കും.സെന്തില്‍ ബാലാജിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി സംഘം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ക്ക് നാല് തവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല.
അശോകിന്റെ ഭാര്യയുടെ പേരിലുള്ള രണ്ടരക്കോടി രൂപയിലധികം വില വരുന്ന സ്ഥലം സെന്തില്‍ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Leave A Comment