സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും വിലക്ക്; നടപടി അപലപനീയമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിപിഎം പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ വീണ്ടും പോലീസ് നടപടി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന പാര്‍ട്ടി ക്ലാസ് പോലീസ് വിലക്കി.
മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി നടത്താന്‍ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പോലീസ് ഇതുവരെ ഓഫീസിന് അകത്തേയ്ക്ക് പ്രവേശിച്ച് പരിപാടി തടസപ്പെടുത്തിയിട്ടില്ല. എന്നാല്‍ സുര്‍ജിത് ഭവന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വിന്യസിച്ചുണ്ട്.
ജി 20 ഉച്ചകോടി നടക്കുന്നത് വരെ ഇത്തരത്തിലുള്ള പരിപാടികള്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്നാണ് പോലീസിന്റെ വാദം. അതേസമയം പോലീസിന്റെ നടപടി അപലപനീയമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. പാര്‍ട്ടിയുടെ സ്ഥലത്ത് ക്ലാസ് നടത്താന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജി 20ക്ക് ബദലായി സുര്‍ജിത് ഭവനില്‍ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ പോലീസ് തടഞ്ഞതിനേതുടര്ന്ന് റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.
Leave A Comment