ഹിമാചലില്‍ വീണ്ടും മണ്ണിടിച്ചില്‍; നിരവധി വീടുകള്‍ മണ്ണിനടിയില്‍
ഷിംല: ഹിമാചല്‍ പ്രദേശില്‍ മഴയും മണ്ണിടിച്ചിലും തുടരുന്നു. കുളുവിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയമുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബഹുനിലകെട്ടിടങ്ങള് പലതും തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. എന്നാല്‍ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ നേരത്തേ ഒഴിപ്പിച്ചിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച ഉണ്ടായ മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. നിരവധി വാഹനങ്ങളും ഒലിച്ചുപോയിരുന്നു.
Leave A Comment