മണിപ്പുരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപൂരിലെ ഫുബാലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് പലയിടത്തും കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ 72 മണിക്കൂറിനിടെ എട്ട് പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 25ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത തുടരുകയാണ്.
ഇതിനിടെ സര്‍ക്കാരുമായി നിസഹകരണം പ്രഖ്യാപിച്ച് മേയ്തി വനിതാ സംഘടന രംഗത്തുവന്നു. കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Leave A Comment