ദേശീയം

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്; സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ല്‍​ഹി: "ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്' പ​ഠി​ക്കാ​ന്‍ രൂ​പീ​ക​രി​ച്ച സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം ബു​ധ​നാ​ഴ്ച ചേ​രും. മു​ന്‍ രാ​ഷ്ട്ര​പ​തി രാം നാ​ഥ് കോ​വി​ന്ദി​ന്‍റെ വ​സ​തി​യി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് യോ​ഗം. രാം ​നാ​ഥ് കോ​വി​ന്ദാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ന്‍.

ഏ​ഴ് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ, "ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്' വി​ഷ​യ​ത്തി​ല്‍ എ​ട്ടം​ഗ സ​മി​തി രൂ​പീക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​മി​തി​യി​ല്‍ നി​ന്നും കോ​ണ്‍​​ഗ്ര​സ് നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി പി​ന്‍​മാ​റി​യി​രു​ന്നു.

ലോ​ക്‌​സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കൊ​പ്പം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​ട​ത്താ​ന്‍ ക​ഴി​യു​മോ എ​ന്നു​ള്ള​ത​ട​ക്കം ഏ​ഴ് പ്ര​ധാ​ന​പ്പെ​ട്ട നി​ര്‍​ദേ​ങ്ങ​ളാ​ണ് ഈ ​സ​മി​തി​ക്ക് മു​ന്നി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വി​ഷ​യം പ​ഠി​ക്കാ​ന്‍ സ​മി​തി​ക്ക് എ​ത്ര സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍ ക​ഴി​യു​ന്ന​ത്ര വേ​ഗം ഇ​ത് സം​ബ​ന്ധി​ച്ച മ​റു​പ​ടി ന​ല്‍​കാ​നാ​ണ് കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. സെ​പ്റ്റം​ബ​ര്‍ 18 മു​ത​ല്‍ 22 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ "ഒ​രു രാ​ജ്യം ഒ​രു​ തെ​ര​ഞ്ഞെ​ടു​പ്പു'​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ജൂ​ണി​ല്‍​ത​ന്നെ ഒ​രു രാ​ജ്യം ഒ​രു ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ റാം ​നാ​ഥ് കോ​വി​ന്ദ് ന​ട​ത്തി​യി​രു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്.

2014ലെ ​ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ "ഒ​രു രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പ്' എ​ന്ന ആ​ശ​യം ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രു​ന്നു. പ​ല സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ഴു​ണ്ടാ​കു​​ന്ന ആ​ശ​യ​ക്കു​ഴ​പ്പം ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി പ​ല​ത​വ​ണ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Leave A Comment