ദേശീയം

എസ്എൻസി ലാവലിൻ കേസ് ഒക്ടോബർ 10ന് വീണ്ടും പരിഗണിക്കും

ദില്ലി: എസ്എൻസി ലാവലിൻ കേസ് ഒക്ടോബർ 10ന് വീണ്ടും പരിഗണിക്കും. കേസ് പത്തിന് ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി വെബ്സൈറ്റിൽ നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചെങ്കിലും സിബിഐ അഭി ഭാഷകന്റെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 34ആം തവണയാണ് കേസ് മാറ്റിവെക്കുന്നത്. പിണറായി വിജയൻ അടക്കമുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് മാറ്റിയത്.

അഭിഭാഷകനായ എസ് പി രാജു മറ്റൊരു കേസിന്റെ തിരക്കിലാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. മാറ്റിവെക്കണമോ അതോ കുറച്ചു കഴിഞ്ഞു പരിഗണിക്കണോ എന്ന് കോടതി ആരാഞ്ഞെങ്കിലും മറ്റൊരു കേസുമായി ബന്ധപ്പെട്ട മറ്റൊരു കോടതിയിൽ ആണെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും സിബിഐ അറിയിച്ചിരുന്നു.

Leave A Comment