ദേശീയം

ത്രിവർണം തെലങ്കാന: ഭരണവിരുദ്ധ വികാരത്തിൽ വീണ് ബിആർഎസ്

ഹൈദരാബാദ്: തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നേറ്റം തുടരുമ്പോൾ ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണ് ബിആർഎസ്. കെസിആറിന് മൂന്നാമൂഴം നൽകാതെ തെലങ്കാന.

കെസിആറിന്റെ ജനപ്രിയ വാ​ഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച് തെലങ്കാനയിൽ കോൺ​ഗ്രസ് 61 സീറ്റിൽ മുന്നേറുമ്പോൾ ബിആർഎസ് 50 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് 4 ഉം മറ്റുള്ളവർക്കും 4 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

Leave A Comment