ദേശീയം

ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ 5 ജവാന്‍മാര്‍ക്ക് വീരമൃത്യു

ന്യൂഡൽഹി: ജമ്മു- കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 5  ജവാന്‍മാര്‍ക്ക് വീരമൃത്യു. ദേരാ കി ഗലി പ്രദേശത്തിനും ബുള്‍ഫിയാസ് മേഖലയ്ക്കും ഇടയ്ക്കുള്ള വളവില്‍ വച്ച് സൈനികര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

ഡികെജി ഏരിയയില്‍ ബുധനാഴ്ച മുതല്‍ നടന്നു വന്നിരുന്ന ഒരു ഓപ്പറേഷന് സൈനികരെ എത്തിക്കവേ ആയിരുന്നു ആക്രമണം. വെടിയുതിര്‍ത്തതോടെ വാഹനങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നു.

Leave A Comment