ദേശീയം

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വീണ്ടും തിരിച്ചടി; അനുമതി നിഷേധിച്ച് ആസാം സർക്കാർ

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ച് ആസാം സർക്കാർ. രണ്ട് ജില്ലകളിൽ രാത്രി തങ്ങാൻ സർക്കാർ അനുമതി നിഷേധിച്ചതായി കോൺഗ്രസ് അറിയിച്ചു.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കൾ കഴിയുന്ന കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാനും അനുവാദം നിഷേധിച്ചതായി കോൺഗ്ര സ് ആരോപിച്ചു. ആദ്യം കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയ ശേഷം നിഷേധിക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.

നേരത്തെ, ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്കുള്ള അനുമതി മണിപ്പൂർ സർക്കാരും നിഷേധിച്ചിരുന്നു. ക്രമസമാധാന സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടിയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് അനുമതി നിഷേധി ച്ചത്. തുടർന്ന് കോൺഗ്രസ് കാബ്‌ജെയ്ബുങ്ങിൽ നിന്ന് ഉദ്ഘാടന വേദി ഖോബ്‌ജോമിലേക്ക് മാറ്റിയതായി അറിയിച്ചിരുന്നു. ജനുവരി 14 നാണ് യാത്ര ആരംഭിക്കുന്നത്.

Leave A Comment