ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് പി.വി.ശ്രീനിവാസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതി രാഹുൽ ഗാന്ധിക്ക് മുന്നിലെത്തിയതോടെയാണ് നാടകീയ രംഗ ങ്ങൾ അരങ്ങേറിയത്.ഭാരത് ജോഡോ ന്യായ യാത്ര ആസമിൽ പര്യടനം നടത്തുന്നതിനിടെയായി രുന്നു സംഭവം. പി.വി. ശ്രീനിവാസിനെതിരെ പരാതി നൽകിയ തന്നെ പാർട്ടിയിൽ നിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയെന്നും പോലീസിൽ പരാതി നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധിയുടെ യാത്ര തകർക്കാൻ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ യുവതിയെ ഇറക്കിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാഷ്‌മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ പരാതിക്കാരിയായ യുവതി സജീവമായി പങ്കെടുത്തിരുന്നു.
Leave A Comment