ദേശീയം

അമിത് ഷായും യോ​ഗി ആദിത്യനാഥും നിർമല സീതാരാമനും കേരളത്തിലേക്ക്; പദയാത്രയുടെ ഭാ​ഗമാകും

തിരുവനന്തപുരം: പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് .അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും. 

തലസ്ഥാനത്ത് അമിത് ഷായും പാലക്കാട് യോ​ഗി ആദിത്യനാഥും പങ്കെടുക്കും. മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ യാത്രയിൽ ബിജെപി അം​ഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തി. പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം

Leave A Comment