ദേശീയം

ഇന്ത്യാ മുന്നണിക്ക് വീണ്ടും തിരിച്ചടി; പഞ്ചാബിൽ കോൺഗ്രസ് സഖ്യത്തിനില്ലെന്ന് ആംആദ്‌മി പാർട്ടി

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് ആംആദ്‌മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ ഭഗ്വന്ദ് മൻ ആണ് സഖ്യത്തിനില്ലെന്ന വിവരം വ്യക്തമാ ക്കിയത്.

പഞ്ചാബിൽ പാർട്ടി ആരുമായും സഖ്യത്തിനില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റയ്ക്ക് നേരിടും. സംസ്ഥാനത്തെ 19 ലോക‌സഭാ സീറ്റും ആംആദ്‌മി പാർട്ടി ഒറ്റയ്ക്ക് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിൽ ആംആദ്‌മി പാർട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംസ്ഥാന നേത്യത്വത്തിൻ്റെ തീരുമാനം അരവിന്ദ് കെജരിവാൾ അംഗീകരിച്ചതിന് പിന്നാലെയാണ് ഭഗ്വന്ദിൻ്റെ പ്രതികരണം. കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബനർജി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് ആംആദ്‌മി നേതൃത്വത്തിന്റെ പ്രതികരണം.

Leave A Comment