രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ഇന്നലെയാണ് പുനരാരംഭിച്ചത്. ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ഇസ്ലാമാപൂരിലെ പര്യടനത്തിനു ശേഷമാണ് യാത്ര ബിഹാറില്‍ പ്രവേശിക്കുക. രണ്ടു ദിവസമാണ് ബിഹാറിലെ പര്യടനം. ജനുവരി 31 ന് യാത്ര വീണ്ടും ബംഗാളില്‍ പ്രവേശിക്കും. നിതീഷ് കുമാറിന്റെ ഇന്ത്യാ മുന്നണിയില്‍ നിന്നുള്ള രാജിയുടെയും എന്‍ഡിഎ പ്രവേശത്തിന്റെയും പശ്ചാത്തലത്തിലാണ് യാത്ര ബിഹാറിലെത്തുന്നത്.
Leave A Comment