ദേശീയം

രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും, സന്നദ്ധത അറിയിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും. കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. അതേസമയം സഹോദരി പ്രിയങ്ക റായ്‌ബറേലിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം രാഹുൽ ഗാന്ധി അമേഠിയിൽ ചെന്നത് കഴിഞ്ഞ മാസമാണ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റത്. എന്നാൽ വയനാട്ടിലെ ജയം രാഹുലിനെ ലോക്‌സഭയിൽ എത്തിച്ചു. ഇക്കുറി രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ച് കര്‍ണാടകത്തിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിക്കണമെന്ന ചര്‍ച്ചകളും കോൺഗ്രസിൽ നടന്നിരുന്നു.

Leave A Comment