പശ്ചിമ ബംഗാളിൽ കോൺഗ്രസ് - സിപിഎം പാര്‍ട്ടികൾ സഖ്യത്തിലേക്ക്
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്ക്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്.മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച. 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നും യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചര്‍ച്ച നടക്കില്ല.
Leave A Comment