ദേശീയം

വിവിപ്പാറ്റിൽ രൂക്ഷമായ വാദപ്രതിവാദം; ഹർജിക്കാർക്കെതിരെ കേന്ദ്രം

ന്യൂഡൽഹി: വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങള്‍. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം രംഗത്തെത്തി. അതേസമയം, എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.വോട്ടർമാരുടെ തെരഞ്ഞെടുപ്പിനെ ഹർജിക്കാർ തമാശയാക്കി മാറ്റുന്നുവെന്നും വളച്ചൊടിച്ച വാര്‍ത്തകളുമായി എത്തുകയാണെന്നും കേന്ദ്രം വാദിച്ചു.തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽകുമ്പോഴാണ് ഹര്‍ജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം വാദിച്ചു.

എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് ഹർജിക്കാരോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോയെന്നും സാങ്കേതിക ഘടകങ്ങൾ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, ഡിജിറ്റൽ ഡാറ്റയിൽ കൃത്യമത്വം കാട്ടാനാകുമെന്ന ഹർജിക്കാരൻ സാബു സ്റ്റീഫൻ വാദിച്ചു.സ്ലിപ്പും യന്ത്രവും ഒരേ  പോലെ എണ്ണേണ്ടതുണ്ടെന്നും കാലഘട്ടത്തിന്‍റെ ആവശ്യമാണ് ഈ ഹര്‍ജിയെന്നും സ്റ്റീഫൻ വാദിച്ചു.കാസർകോട്ടെ മോക് പോളിനിടെയുണ്ടായ സംഭവത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്ദേശിച്ചത്. മാധ്യമ വാർത്തകൾ വന്നിരുന്നുവെന്നും അഭിഭാഷകൻ ഗോപാൽ ശങ്കരനാരായൺ വ്യക്തമാക്കി. സംശയത്തിന് കാരണങ്ങൾ ഉണ്ടെന്നുംഅത് പരിഹരിക്കണമെന്നാണ് ആവശ്യമെന്നും  ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Leave A Comment